മത്സരിക്കാന്‍ തയ്യാര്‍, പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് രഞ്ജിത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന കാര്യത്തില്‍ അനുകൂലമായ ഉത്തരമാണ് നല്‍കിയതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാര്‍ട്ടി പ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണ്. എന്നാല്‍ തീരുമാനം പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെ നടക്കാവ് ഓട്ടിസം സെന്ററിന്റെ നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താന്‍. എന്നാല്‍ ഇത്തരത്തിലല്ലാത്തവര്‍ക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. 33 വര്‍ഷമായി സിനിമയിലുണ്ട്. എന്നാല്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും നല്‍കിയ പിന്തുണയാണ് ധൈര്യം നല്‍കിയത്.

15 വര്‍ഷമായി പ്രദീപ് നടത്തിയ മികച്ച പ്രവര്‍ത്തനമാണ് കോഴിക്കോട് നോര്‍ത്തിലുള്ളത്. മികച്ച വികസനമാണ് നോര്‍ത്ത് മണ്ഡലത്തിലുള്ളത്. നോര്‍ത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളും നല്ലതാണെന്നും രഞ്ജിത്ത് പറഞ്ഞു.

Top