രണ്‍ജിത്ത് വധക്കേസ്; നാലുപേര്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത്ത് വധക്കേസില്‍ വീണ്ടും അറസ്റ്റ്. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 2 പേരും ഗൂഡാലോചനയില്‍ പ്രതിയായ ഒരാളുമാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.

വലിയ മരം സ്വദേശി സൈഫുദീനാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് വ്യാജ സിംകാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയാണ് അറസ്റ്റിലായ നാലാമത്തെ വ്യക്തി.

ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത്ത് വധക്കേസില്‍ നേരിട്ടു പങ്കുണ്ടെന്ന് വിലയിരുത്തുന്ന ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കുളള എസ്ഡിപിഐ പ്രവര്‍ത്തകരായ അനൂപ്, അഷ്‌റഫ്, റസീബ് എന്നീ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയില്‍ നേരിട്ടു പങ്കുളള വെളളകിണര്‍ സ്വദേശിയും എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവിനേയും അറസ്റ്റ് ചെയ്തിരുന്നു.

Top