രഞ്ജിത് പിന്മാറാന്‍ സാധ്യത; നോര്‍ത്തില്‍ പ്രദീപ് കുമാറിന് സാധ്യത

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന്‍ രഞ്ജിത് സിപിഎം സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത കുറയുന്നു. പാര്‍ട്ടിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രഞ്ജിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.

സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കാനായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. പ്രദീപിന് പുറമെ രഞ്ജിത്തിന്റെ പേര് കൂടി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്.

 

Top