എക്‌സൈസ് പിടികൂടിയ ശേഷം കസ്റ്റഡിയില്‍ മരിച്ച രഞ്ജിത്തിന് മര്‍ദനമേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

deadbody

തൃശൂര്‍ : കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടികൂടിയ ശേഷം കസ്റ്റഡിയില്‍ മരിച്ച രഞ്ജിത്തിന് മര്‍ദനമേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. യുവാവിന്റെ ശരീരം ആകെ നനഞ്ഞിരുന്നുവെന്നും മൃതദേഹം പരിശോധിച്ച ഡോ. സുകുമാരന്‍ പറഞ്ഞു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വൈകിട്ട് അഞ്ചോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തിക്കുന്നതിന് 10 മിനിറ്റ് മുന്‍പെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത ശേഷം രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് എക്‌സൈസ് അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം.

Top