ഊര്‍മിള ഉണ്ണിയും രാജിവെയ്ക്കണം; അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി രഞ്ജിനി

ranjini wcc

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ രഞ്ജിനി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനു പിന്നാലെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണത്തിന് ഇരയായ നടിയും റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരും അമ്മയില്‍ നിന്ന് രാജിവെച്ചത്.

മലയാള സിനിമയിലെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെയുള്ള വിപ്ലവകരമായ തുടക്കമാണിതെന്നും രാജിവെച്ച സഹോദരിമാര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

‘തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കണം. ഊര്‍മ്മിള ഉണ്ണി അടക്കമുള്ള നടിമാര്‍ തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കാനായി അമ്മയില്‍ നിന്നും രാജി വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനയത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം ഇതുവരെ അമ്മയില്‍ അംഗത്വമെടുത്തിട്ടില്ല. സിനിമയിലെ പുരുഷ മേധാവിത്വം അവസാനിക്കാനിതൊരു തുടക്കമാവട്ടെയെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു’.

Top