രഞ്ജി ട്രോഫി ; ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ച സൗരാഷ്ട്ര സെമിഫൈനലില്‍

ലക്‌നോ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സൗരാഷ്ട്ര സെമിഫൈനലില്‍. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഹര്‍വിക് ദേശായിയുടെ സെഞ്ചുറിയും (116), ഷെല്‍ഡണ്‍ ജാക്‌സണ്‍ (പുറത്താകാതെ 73), സ്‌നീല്‍ പട്ടേല്‍ (72), ചേതേശ്വര്‍ പൂജാര (പുറത്താകാതെ 67) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചത്.

കര്‍ണാടകയാണ് സെമിയില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ കേരളം കരുത്തരായ വിദര്‍ഭയുമായി ഏറ്റുമുട്ടും.

Top