രഞ്ജി ട്രോഫി ടൂര്‍ണമെന്റ്; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തില്‍ ഒന്നാമിന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 495 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (147) വിഎ ജഗദീഷിന്റേയും (113) തകര്‍പ്പന്‍ സെഞ്ചുറികളാണ് കേരളത്തിന് സ്‌കോര്‍ നേടിക്കൊടുത്തത്.

296 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്സ്. പുറത്താവാതെ 227 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് ജഗദീഷിന്റെ ഇന്നിങ്സ്. സഞ്ജു സാംസണ്‍ (53), ജലജ് സക്സേന (57), അക്ഷയ് ചന്ദ്രന്‍ (48) അരുണ്‍ കാര്‍ത്തിക് (25), രോഹന്‍ പ്രേം (29), സല്‍മാന്‍ നിസാര്‍ (8) എന്നിവരാണ് കേരള നിരയിലെ മറ്റു സ്‌കോറര്‍മാര്‍.

Top