രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു ; അസ്ഹറുദ്ദീന് സെഞ്ചുറി

മൊഹാലി: മൊഹാലിയില്‍ നടക്കുന്ന രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 220/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റുകള്‍ ശേഷിക്കേ 124 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്. സിജോമോന്‍ (ഏഴ്), നിതീഷ് എം.ഡി (എട്ട്) എന്നിവരാണ് ക്രീസില്‍ ഉള്ളത്.

12 ഫോറും രണ്ടു സിക്‌സും ഉള്‍പ്പടെ 112 റണ്‍സ് നേടിയ അസ്ഹറുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം കാഴ്ചവയ്ക്കുകയായിരുന്നു. വിഷ്ണു വിനോദ് 36 റണ്‍സ് നേടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 16 റണ്‍സിനും ജലജ് സക്‌സേന മൂന്ന് റണ്‍സിനും പുറത്തായി.

Top