രഞ്ജി ട്രോഫി മത്സരങ്ങള്‍ ഈ മാസം 17 മുതല്‍ തുടങ്ങും

മുംബൈ: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഈ മാസം 17 മുതല്‍ തുടങ്ങും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ടീമില്‍ പരമാവധി 20 കളിക്കാരെയും 10 സപ്പോര്‍ട്ട് സ്റ്റാഫിനെയും അടക്കം 30 പേരെ വരെ ഉള്‍ക്കൊള്ളിക്കാം.

ഐപിഎല്ലിന് മുമ്പും ഐപിഎല്ലിനുശേഷവും എന്നിങ്ങനെ രണ്ട് ഘട്ടമായിട്ടായിരിക്കും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക എന്നും ബിസിസിഐ അറിയിച്ചു. ഒമ്പത് സംസ്ഥാന അസോസിയേഷനുകളുടെ കീഴിലെ വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍.

ടീമിലുള്‍പ്പെട്ട 20 കളിക്കാര്‍ക്കും മാച്ച് ഫീസ് ലഭിക്കും. പ്ലേയിംഗ് ഇലവനിലെ 11 പേര്‍ക്ക് 100 മാച്ച് ഫീയുടെ 100 ശതമാനവും റിസര്‍വ് ലിസ്റ്റിലുള്ളവര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനവുമാകും ലഭിക്കുക. ഓരോ ടീമിലും രണ്ട് കൊവിഡ് റിസര്‍വ് കളിക്കാരെ ഉള്‍പ്പെടുത്താം.

Top