രഞ്ജി ട്രോഫി: ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് തുടക്കം തകര്‍ച്ചയോടെ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കം തകര്‍ച്ചയോടെയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളത്തിന് 32 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണ്‍ വി.എ. ജഗദീഷ്, വത്സന്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. പി. രാഹുല്‍ (19), സഞ്ജു സാംസണ്‍ (8) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്.

Top