രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

cricket

ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ഒന്നാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് ബാറ്റിങ് തകര്‍ച്ച. കേരളം ഇപ്പോള്‍ ആറിന് 104 എന്ന പരിതാപകരമായ അവസ്ഥയിലാണ്. വി.എ. ജഗദീഷ് (7), അക്ഷയ് ചന്ദ്രന്‍ (1) എന്നിവരാണ് ക്രീസില്‍. 59 റണ്‍സെടുത്ത പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

അരുണ്‍ കാര്‍ത്തിക് (22), ജലജ് സക്സേന (4), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (1), വിഷ്ണു വിനോദ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. തമിഴ്നാടിന് വേണ്ടി ടി. നടരാജന്‍, റാഹില്‍ ഷാ, സായ് കിഷോര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Top