രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരളത്തിന് കനത്ത തിരിച്ചടി, 8 വിക്കറ്റ് നഷ്ടം

ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് കനത്ത തിരിച്ചടി. മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം 8 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരള നായകന്‍ സച്ചിന്‍ ബേബിയുടെ കണക്കുകൂട്ടലുകള്‍ തുടക്കത്തിലെ പിഴച്ചു. മൂന്നാം ഓവറില്‍ കേരളത്തിന്റെ ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി.

കേരള സ്‌കോറേഴ്‌സ് അരുണ്‍ കാര്‍ത്തിക് (6), ജലജ് സക്‌സേന (2), രോഹന്‍ പ്രേം (0), സഞ്ജു സാംസണ്‍ (2), സച്ചിന്‍ ബേബി (7), ജഗദീഷ് (10), വിഷ്ണു വിനോദ് (16), ബേസില്‍ തമ്പി (4) എന്നിവരാണ് പുറത്തായത്. 15 റണ്‍സുമായി അക്ഷയ് ചന്ദ്രനും റണ്‍സ് ഒന്നും എടുക്കാതെ കെ.സി.അക്ഷയ്‌യുമാണ് ക്രീസില്‍. മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേഷ് ഖാന്‍, ഹിര്‍വാണി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് കേരളം.

Top