ചരിത്രവിജയം കൊയ്ത് കേരളം;രഞ്ജി ട്രോഫി സെമിയില്‍ കടന്നു

കൃഷ്ണഗിരി; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി കേരളം. ക്വാര്‍ട്ടര്‍ഫൈനല്‍ കടന്ന് കേരളം ഇനി സെമിയിലേക്ക്. കൃഷ്ണഗിരിയില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം ആദ്യ സെമി പ്രവേശം സാധ്യമാക്കിയത്.

ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് എടുത്തത്.എന്നാല്‍, പേസര്‍മാര്‍ 162 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടതോടെ കേരളത്തിന് വിജയ സാധ്യത കണ്ടുതുടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞത്.

Top