രഞ്ജി ട്രോഫി; സച്ചിന്‍ ബേബിയുടെ മികവില്‍ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്

Sachin Baby

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്. നായകന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി മികവിലാണ് കേരളം മുന്നോട്ട് കുതിക്കുന്നത്. 75 റണ്‍സുമായി ജഗദീഷും 16 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് കേരളത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സച്ചിന്‍ ബേബി മൂന്ന് സിക്‌സറുകളുടെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 147 റണ്‍സ് നേടി. സഞ്ജു 53 റണ്‍സും സക്‌സേന 57 റണ്‍സും നേടി. ഹൈദരാബാദിന് വേണ്ടി സാഖിത് സെയ്‌റാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹസന്‍ രണ്ടും രവി തേജ ഒരു വിക്കറ്റും വീഴ്ത്തി.

Top