പ്രതീക്ഷയോടെ കേരളം. . ര‍ഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തിന് കച്ച മുറുക്കുന്നു. .

ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരളം ക്വര്‍ട്ടറില്‍ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ബിയിലെ 8 കളികളില്‍ 3 എണ്ണത്തില്‍ തോല്‍വിയും 4 എണത്തില്‍ വിജയിക്കുകയും ആദ്യകളി ഹൈദരാബാദിനെ സമനിലയില്‍ പിടിച്ചുമാണ് കേരളം ക്വര്‍ട്ടറില്‍ കടന്നത്.

9 ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് രഞ്ജിട്രോഫി മത്സരങ്ങള്‍. കേരളത്തെ കൂടാതെ ഹൈദ്രാബാദ്, ആന്ധ്രാ, ബംഗാള്‍ , മധ്യപ്രദേശ് , തമിഴ്‌നാട്, ഡല്‍ഹി പഞ്ചാബ് , ഹിമാചല്‍ പ്രദേശ്, എന്നി ടീമുകളായിരുന്നു ഗ്രൂപ്പ് ബിയില്‍.

നവംബറില്‍ തിരുവനന്തപുരത്ത് നടന്ന കേരളത്തിന്റെ ആദ്യകളിയില്‍ കേരളത്തിന്റെ 495 റണ്‍സ് പിന്തുടര്‍ന്ന ഹൈദരബാദിന് നിശ്ചിത സമയത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യകളിയില്‍ സമനിലയിലായെങ്കിലും ആന്ധ്രായ്ക്ക് എതിരെ രണ്ടാമത്തെ മത്സരം കേരള മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ആദ്യ ഇന്നിഗ്സില്‍ കേരള അഥിതി താരം നക്സേന സെഞ്ചുറി പ്രകടനം കണ്ട ഒന്നാം ഇന്നിങ്‌സില്‍ കേരളം 328 റണ്‍സ് എടുത്തപ്പോള്‍ ആന്ധ്രയുടെ സ്‌കോര്‍ 254ല്‍ അവസാനിച്ചു. . 42 റണ്‍സായിരുന്നു കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യം. ഇതില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം വിജയം കണ്ടു .

ഇന്ത്യന്‍ സീനിയര്‍ ടീം താരം മുഹമ്മദ് ഷാമിയുടെ ബംഗാളിനെ കേരളം പരാജയപ്പെടുത്തിയത് 9 വിക്കറ്റിനായിരുന്നു . ജലക് നക്സേന ബംഗാളിനെതിരെ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയും കണ്ടെത്തി.

തിരുവനതപുരത്ത് നടന്ന നാലാം മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിഗ്സില്‍ കേരളം തകര്‍ന്നടിയുന്നതാണ് കാണാന്‍ സാധിച്ചത്. 63 റണ്‍സിന് എല്ലാവരും പുറത്തായ മത്സരത്തില്‍ മൂന്നുപേരാണ് രണ്ടക്കം കടന്നത്. രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മധ്യപ്രദേശിന്റെ ലീഡ് മറികടക്കുമ്പോഴേക്കും കേരളത്തിന്റെ എല്ലാവരും പുറത്തായി.

193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു. തമിഴ് നാടിനെതിരെയും കേരളത്തിന് അടിപതറി. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ തമിഴ് നാടിന്റെ 268 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന് 152 റണ്‍സില്‍ എല്ലാ വിക്കറ്റും നഷ്ടമായി. രണ്ടാം ഇന്നിങ്‌സില്‍ തമിഴ്‌നാട് ലീഡ് 368ആയി ഉയര്‍ത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 217 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ .

ഗ്രൂപ്പിലെ ആറാമത്തെ മത്സരം ഡല്‍ഹിക്കെതിരെ കേരളം അനായാസ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം പി.രാഹുലിന്റെയും ജലജ് സസേനയുടെയും അര്‍ദ്ധ സെഞ്ചുറി മികവില്‍ 320സ്‌കോര്‍ പടുത്തുയര്‍ത്തി. ഡല്‍ഹിക് ആദ്യ ഇന്നിഗ്സില്‍ 139 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 154റണ്‍സും എടുക്കനെ സാധിച്ചുള്ളൂ .

പഞ്ചാബിനെതിരെ നടന്ന കളിയില്‍ ആദ്യ ഇന്നിഗ്സില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ ബൗളിങ്ങില്‍ പിടിച്ചുനിന്നു. രണ്ടാം ഇന്നിഗ്സില്‍ കേരളത്തിന്റെ മുഹമ്മദ് അസറുദീന്റെ സെഞ്ചുറി മികവില്‍ 223 കൂട്ടിച്ചേര്‍ത്തെങ്കിലും കേരളത്തിന്റെ ലീഡ് 127റണ്‍സ് മാത്രമായിരുന്നു. കളിയില്‍ പഞ്ചാബിന് അനായാസ വിജയമായിരുന്നു മത്സര ഫലം.

ഗ്രൂപ്പിലെ അവസാന നിര്‍ണായക മത്സരത്തില്‍ ഹിമാചലിനെതിനെതിരെയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ ഉയര്‍ത്തിയ 297 റണ്‍സ് പിന്തുടര്‍ന്ന കേരളം 286നാണ് ഫസ്റ്റ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പി. രാഹുലിന്റെ സെഞ്ചുറിയും സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറിയും അടങ്ങുന്നതായിരുന്നു ഇത്. സെക്കന്റ് ഇന്നിഗ്സില്‍ ഹിമാചല്‍ പ്രദേശ് ലീഡ് 297റണ്‍സാക്കി ഉയര്‍ത്തിയെങ്കിലും കളിയുടെ അവസാനദിവസം 5 വിക്കറ്റ് നഷ്ടത്തില്‍ കേരളം വിജയ ലക്ഷ്യം മറികടന്നു.

ജനുവരി 15 നാണു ക്വാര്‍ട്ടര്‍ മത്സരം തുടങ്ങുന്നത്. വയനാട് കൃഷ്ണഗിരയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയില്‍ നിന്നും ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍.

Top