രഞ്ജി ട്രോഫി ; കര്‍ണാടക ടീമില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളെ ഒഴിവാക്കി

കര്‍ണാടക: രഞ്ജി ട്രോഫിക്കായി കര്‍ണാടകയ്ക്കു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെ മത്സരത്തില്‍ നിന്നും ഒഴിവാക്കി.

താരങ്ങളായ മനീഷ് പാണ്ഡ്യ, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവരെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ മത്സരം ഉളളതിനാലാണ് മനീഷിന്റെയും രാഹുലിന്റെയും മാറ്റം. ന്യൂസിലന്‍ഡിനെതിരെ കളിക്കുന്ന ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെയുളള ടീമില്‍ ഉള്‍പ്പെട്ടതാണ് കരുണിനെ മാറ്റിനിര്‍ത്താനുളള കാരണം.

മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറാണ് കര്‍ണാടക ടീമിന്റെ നായകന്‍. മായങ്ക് അഗര്‍വാള്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നീ ഇന്ത്യന്‍ താരങ്ങളും കര്‍ണാടക ടീമിലുണ്ട്.

ഒക്ടോബര്‍ 14ന് അസമിനെതിരെയാണ് കര്‍ണാടകയുടെ മത്സരം.

Top