Ranji Trophy Final: Mumbai outclass Saurashtra in three days

പൂനെ: മുംബൈ നാല്‍പ്പത്തിഒന്നാം തവണയും രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായി. ഫൈനലില്‍ സൗരാഷ്ട്രയെ ഇന്നിംഗ്‌സിനും 21 റണ്‍സിനും തകര്‍ത്താണ് മുംബൈ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിലെ ചാമ്പ്യന്‍മാരായത്.

സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്‌സ് 115 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ ഷര്‍ദുള്‍ താക്കൂറാണ് സൗരാഷ്ട്രയെ തകര്‍ത്തത്. ബര്‍വീന്ദര്‍ സന്ധു, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.

27 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. 136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഇറങ്ങിയ സൗരാഷ്ട്ര ബാറ്റിംഗ് നിര മുംബൈക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ 262/8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ മുംബൈക്ക് വേണ്ടി സിദ്ദേഷ് ലാദ് നേടിയ അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 88 റണ്‍സ് നേടിയ ലാദ് പത്താമതാണ് പുറത്തായത്.

Top