രഞ്ജി ട്രോഫി ; ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹിക്ക് തകര്‍ച്ച, ഗുര്‍ബാനിക്ക് ആറ് വിക്കറ്റ്‌

Renjitrophi

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹി ആദ്യ ഇന്നിങ്‌സില്‍ 295 റണ്‍സിന് പുറത്ത്. ഹാട്രിക് വിക്കറ്റ് വീഴ്ത്തി രജ്‌നീഷ് ഗുര്‍ബാനിയാണ് ഡല്‍ഹിയെ 295 റണ്‍സില്‍ തടഞ്ഞു നിര്‍ത്തിയത്. അഞ്ചു റണ്‍സെടുക്കുന്നതിനിടയില്‍ ഡല്‍ഹിയുടെ അവസാന നാല് വിക്കറ്റുകളും വീണു.

പേസര്‍ ഇന്നിങ്‌സില്‍ നാല് വിക്കറ്റാണ് വിദര്‍ഭ നേടിയത്. മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വന്‍ തകര്‍ച്ചയോടെയാണ് ഡല്‍ഹിയുടെ തുടക്കം.

സ്‌കോര്‍ബോര്‍ഡിലേക്ക് ഒരു റണ്‍ ചേര്‍ക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹി പ്രതീക്ഷയര്‍പ്പിച്ച ഗൗതം ഗംഭീര്‍ 15 റണ്‍സെടുത്ത് ക്രീസ് വിട്ടതോടെ ഡല്‍ഹിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

ഋഷഭ് പന്തും നീധീഷ് റാണയും 21 റണ്‍സ് വീതമാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ നാല് വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ ഡല്‍ഹി തകരുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ ധ്രുവ് ഷോറെയും ഹിമ്മത് സിങ്ങും ഡല്‍ഹിയെ കാര്യമായി തന്നെ സ്വാധീനിക്കുകയായിരുന്നു.

ധ്രുവ് 293 പന്തില്‍ 145 റണ്‍സ് നേടിയപ്പോള്‍ ഹിമ്മത് 72 പന്തില്‍ 66 റണ്‍സെടുത്തു. എന്നാല്‍ ഹിമ്മത് പുറത്തായതിന് പിന്നാലെ ഡല്‍ഹി വീണ്ടും തകര്‍ച്ചയിലേക്ക് വീണു.

Top