ബംഗാളിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹി

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഡല്‍ഹി.

ബംഗാളിനെ ഇന്നിംഗ്‌സിനും 26 റണ്‍സിനും തോല്‍പ്പിച്ചാണ് ഡല്‍ഹി രഞ്ജി ട്രോഫി ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.

ബംഗാളിന്റെ രണ്ടാം ഇന്നിംഗ്‌സ് 86 റണ്‍സില്‍ അവസാനിച്ചു.

നവദീപ് സൈനി, കുല്‍വന്ദ് കെജറോലിയ എന്നിവര്‍ ചേര്‍ന്നാണ് ബംഗാളിനെ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചു നിര്‍ത്തിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി.

112 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയത്.

എന്നാല്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടതോടെ മൂന്നാം ദിവസം അവസാനിക്കുന്നതിന് മുന്‍പ് മത്സരം അവസാനിക്കുകയായിരുന്നു.

21 റണ്‍സ് നേടിയ സുദീപ് ചാറ്റര്‍ജിയാണ് ബംഗാളിന്റെ ടോപ്പ് സ്‌കോറര്‍. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്‌സ് 398 റണ്‍സില്‍ അവസാനിച്ചിരുന്നു.

ഗൗതം ഗംഭീര്‍ (127), കുനാല്‍ ചന്ദേല (113) എന്നിവരുടെ സെഞ്ചുറികളാണ് ഡല്‍ഹിക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

ഹിമ്മറ്റ് സിംഗ് 60 റണ്‍സ് നേടി. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി ആറ് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ നവദീപ് സൈനിയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ നില: ബംഗാള്‍ ഒന്നാം ഇന്നിംഗ്‌സ് 286, രണ്ടാം ഇന്നിംഗ്‌സ് 86. ഡല്‍ഹി ഒന്നാം ഇന്നിംഗ്‌സ് 398.

Top