രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്;കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ കേരളത്തിന് പതിഞ്ഞ തുടക്കം. ആദ്യ സെഷനില്‍ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒന്നാം സെഷന്‍ അവസാനിക്കുമ്പോല്‍ കേരളം മൂന്നിന് 84 റണ്‍സെന്ന നിലയിലാണ്. രോഹന്‍ കുന്നുന്മേല്‍, ജലജ് സക്‌സേന, രോഹന്‍ പ്രേം എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.

സച്ചിന്‍ ബേബി 17 റണ്‍സെടുത്തും സഞ്ജു സാംസണ്‍ റണ്‍സൊന്നും എടുക്കാതെയും ക്രീസിലുണ്ട്. ബംഗാളിനായി സൂരജ് ജയ്‌സ്വാള്‍, ആകാശ് ദീപ്, അന്‍കിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ടോസ് വിജയിച്ച കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. 19 റണ്‍സെടുത്ത രോഹന്‍ കുന്നുന്മേലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ രോഹന്‍ പ്രേമിന് മൂന്ന് റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. ആദ്യ സെഷന്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി 40 റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

Top