രഞ്ജി ട്രോഫി; കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സിന് പുറത്ത്

ഒണ്‍ഗോള്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സിന് പുറത്തായി. ആന്ധ്രപ്രദേശിനെതിരേയുള്ള മത്സരത്തിലാണ് കേരളം 162 റണ്‍സിന് പുറത്തായത്. 42 റണ്‍സ് നേടിയ ബേസില്‍ തമ്പിയാണ് കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (15), റോബിന്‍ ഉത്തപ്പ (17), ജലജ് സക്‌സേന (18), വിഷ്ണു വിനോദ് (6), സല്‍മാന്‍ നിസാര്‍ (12), രോഹന്‍ പ്രേം (19), പി.രാഹുല്‍ (7) എന്നിവരെല്ലാം മങ്ങി. ആന്ധ്രയ്ക്ക് വേണ്ടി ഷൊയ്ബ് ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. പൃഥ്വിരാജിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

Top