രഞ്ജി ട്രോഫി ക്രിക്കറ്റ്; ബംഗാളിനെ എറിഞ്ഞുവീഴ്ത്തി കേരളം

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ കേരളം ബംഗാളിനെ ഒന്നാമിന്നിങ്സില്‍ വെറും 147 റണ്‍സിന് എറിഞ്ഞുവീഴ്ത്തി. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബംഗാളിനെ ബാറ്റിങിന് അയക്കുകയായിരുന്നു. പേസര്‍ ബേസില്‍ തമ്പി നയിച്ച കേരളത്തിന്റെ ബൗളിങ് ആക്രമണത്തില്‍ മനോജ് തിവാരിയുടെ ബംഗാള്‍ തകര്‍ന്നടിയുകയായിരുന്നു

16.2 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബേസില്‍ നാലു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റെടുത്ത എംഡി നിധീഷ് ബേസിലിന് മികച്ച പിന്തുണയേകി. സന്ദീപ് വാര്യര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ജലജ് സക്സേന ഒരു വിക്കറ്റ് വീഴ്ത്തി.

40 റണ്‍സടുത്ത അഭിഷേക് രാമനാണ് ബംഗാളിന്റെ മറ്റൊരു സ്‌കോറര്‍. ക്യാപ്റ്റന്‍ തിവാരിയാണ് (22) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

Top