രഞ്ജി ട്രോഫി; ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളത്തിന് തോല്‍വി

ഒണ്‍ഗോള്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. കേരളം ആന്ധ്രാപ്രദേശിനോട് ഏഴ് വിക്കറ്റിനാണ് തോറ്റത്.

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 135 റണ്‍സിലാണ് അവസാനിച്ചിരുന്നത്. 24 റണ്‍സ് നേടിയ രോഹന്‍ പ്രേം ആണ് ടോപ് സ്‌കോറര്‍. 93 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയാണ് കേരളം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയിരുന്നത്.

സ്‌കോര്‍ നില, കേരളം ഒന്നാം ഇന്നിംഗ്‌സ് 162, രണ്ടാം ഇന്നിംഗ്‌സ് 135. ആന്ധ്ര ഒന്നാം ഇന്നിംഗ്‌സ് 255, രണ്ടാം ഇന്നിംഗ്‌സ് 43/3 എന്ന നിലയിലാണ്.

Top