ഗുജറാത്തിനോട് കേരളം തോറ്റു; സഞ്ജുവിന്റെ മികച്ച പ്രകടനം ഫലം കണ്ടില്ല

ഞ്ജി ട്രോഫിയില്‍ ഗുജറാത്തിനോട് 90 റണ്‍സിന് കേരളം തോറ്റു. രണ്ടാമിന്നിങ്സില്‍ കേരളത്തിന്റെ താരങ്ങളെല്ലാം 177 റണ്‍സോടെ പുറത്താവുകയും ചെയ്തു. 82 പന്തില്‍ 78 റണ്‍സ് നേടിയ സഞ്ജു വി സാംസണ്‍ ആണ് കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

ഗുജറാത്തിനായി അക്സര്‍ പട്ടേല്‍ നാല് വിക്കറ്റും വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും രണ്ട് വിക്കറ്റോടെ കലേരിയയും അക്സറിന് പിന്തുണ നല്‍കി. 210 റണ്‍സുമായി ഗുജറാത്ത് വിജയപദത്തില്‍ എത്തി.

ജലജ് സക്‌സേന 29 റണ്‍സെടുത്ത് പുറത്തായി. മോനിഷ് (7), റോബിന്‍ ഉത്തപ്പ (7), സച്ചിന്‍ ബേബി (11) എന്നിവര്‍ നിരാശപ്പെടുത്തി.

Top