രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

ഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിന്‍ ബേബി തന്നെയാകും ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്!ണു വിനോദാണ് ടീമിലെ ഏക പുതുമുഖം. ഹൈദരാബാദിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നവംബര്‍ 1 മുതലാണ് പോരാട്ടം. തിരുവനന്തപുരത്ത് ഒക്ടോബര്‍ 19 മുതല്‍ 28 വരെ കെസിഎ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ടീം: സച്ചിന്‍ ബേബി, ജലജ് സക്‌സേന, വിഷണു വിനോദ്, അരുണ്‍ കാര്‍ത്തിക്ക്, അക്ഷയ് കെസി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എംഡി, ബേസില്‍ തമ്ബി, രാഹുല്‍ പി, വിഎ ജഗദീഷ്, വിനൂപ എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍

ഓഫീഷ്യലുകള്‍: ഡേവ് വാട്ട്‌മോര്‍(മുഖ്യ കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(സഹ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപ്പിസ്റ്റ്), രാകേഷ് മേനോന്‍(വീഡിയോ അനലിസ്റ്റ്) .

Top