ആനക്കാട്ടിൽ ചാക്കോച്ചിയും മോഹൻലാലിന്റെ മാസ് എന്റർ‌ടൈനറുമായി രൺജിപണിക്കർ

ranji-panicker

ലയാള സിനിമയിലെ ഉശിരൻ ഡയലോഗുകൾക്ക് പിന്നിൽ പ്രവർത്തിച്ച രൺജി പണിക്കർ എന്ന തിരക്കഥാകൃത്തിന്റെ കഴിവിനെ കുറിച്ച്‌ അധികമൊന്നും പറയേണ്ട കാര്യമല്ല.

മമ്മൂട്ടിയുടെ ‘ജോസഫ് അലക്‌സ് ഐ.എ.എസി’നെയും, സുരേഷ് ഗോപിയുടെ ‘ഭരത് ചന്ദ്രൻ ഐ.പി.എസി’നെയും കണ്ടവരാരും തിരക്കഥാകൃത്തായ രൺജിയെ മറക്കാനിടയില്ല.

അഭിനയത്തിലേക്ക് ചുവട് മാറ്റിയ രൺജി പണിക്കർ ന്യൂജനറേഷൻ നായകന്മാരുടെ അച്ഛൻ എന്ന ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

രണ്ട് കിടിലൻ ചിത്രങ്ങളുമായി എഴുത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് രൺജി. സുരേഷ് ഗോപി നായകനാകുന്ന ലേലം-2 ആണ് ആദ്യത്തേത്. മറ്റൊന്ന് ഷാജികൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രവും.

‘ലേലം- 2വിന്റെ രചന ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മോഹൻലാൽ-ഷാജികൈലാസ് ചിത്രത്തിന്റെ രചനയും ഉടൻ തുടങ്ങും. ഒരു മാസ് എന്റർ‌ടൈനർ ആയിരിക്കും ചിത്രം’-രൺജി വ്യക്തമാക്കി.

എന്തായാലും ‘ആനക്കാട്ടിൽ ചാക്കോച്ചി’യും ലാലിന്റെ മാസ് എന്റർ‌ടൈനറും പ്രേക്ഷകർ ആകാംക്ഷയോടെ വരവേൽക്കുമെന്നതിൽ സംശയമില്ല.

പൃഥിരാജിനെ നായകനാക്കി വിജി തമ്പി ഒരുക്കുന്ന ‘വേലുത്തമ്പി ദളവ’യുടെ തിരക്കഥയും രൺജി പണിക്കർ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Top