രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

Ranjan Gogoi

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് ഗോഗോയി ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കും.

ഇന്ത്യയുടെ നാല്‍പത്തിയാറാം ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും.

ജനുവരി പന്ത്രണ്ടിന് നടന്ന നാലു ജഡ്ജിമാരുടെ ആ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ നിലപാടെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് നിവില്‍ സീനിയോറിറ്റിയില്‍ രണ്ടാമന്‍. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേര് നിയമമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. സീനിയോറിറ്റി ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ.

1954ല്‍ അസമിലാണ് രഞ്ജന്‍ ഗോഗോയിയുടെ ജനനം. 2001ല്‍ ഗുവഹത്തി ഹൈകോടതി ജഡ്ജിയായി നിയമനം. പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ജഡ്ജിയായും 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായും നിയമിച്ചു . 2012ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി. 2019 നവംബര്‍ 17വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും.

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതിയില്‍ നിയമിക്കുന്ന കാര്യത്തില്‍ ജസ്റ്റിസ് ഗൊഗോയിയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Top