രനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ് സ്ഥാനമേറ്റു

കൊളംബോ: രനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതും. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുന്‍ പ്രധാമന്ത്രി മഹിന്ദ രാജപക്‌സയെ ഇന്നലെ രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 26നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്‌സയെ നിയോഗിച്ചത്. എന്നാല്‍ ആ നടപടി സാധുവല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിക്രമസിംഗെ വീണ്ടും അധികാരത്തിലെത്തിയത്.

റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ യുപിഎഫ്എ പിന്‍വലിച്ചതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജപക്‌സയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജ്പക്‌സെയ്ക്ക് കഴിയാതെ വന്നതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയം അനിശ്ചിതത്വം തുടര്‍ന്നു.

ഡിസംബര്‍ 3നാണ് രാജപക്‌സെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം വിധി പുറപ്പെടുവിച്ചത്. ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ അധികാരത്തില്‍ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. മോശം ഭരണവും അഴിമതിയും ആരോപിച്ചായിരുന്നു വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയത്.

Top