ഇന്ത്യ ഹോക്കി ടീം ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യ ഹോക്കി ടീം ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡില്‍ പര്യടനം നടത്താനൊരുങ്ങുന്നതിനിടയിലാണ് ഇന്ത്യ പുതിയ ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തത്. ഓക്ക്‌ലന്‍ഡില്‍ ജനുവരി 25നാണ് ആദ്യ മത്സരം നടക്കുക.

20 അംഗവനിതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരത്തില്‍ സവിതയെ ഡെപ്യൂട്ടി ക്യാപ്റ്റനായ് തീരുമാനിച്ചിട്ടുണ്ടെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക ജനുവരി 25ന് ന്യൂസിലന്‍ഡ് ഡെവലപ്പ്മെന്റുമായാണ്. പിന്നീട് 27, 29 തീയതികളില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നതായിരിക്കും.

ടീമില്‍ വലിയ രീതിയിലുള്ള മത്സരമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞു.

Top