പൊലീസ് ഉദ്യോഗസ്ഥയായി റാണിമുഖര്‍ജി; മര്‍ദാനിയുടെ ടീസര്‍ കാണാം

ബോളിവുഡ് സുന്ദരി റാണിമുഖര്‍ജി നായികയായി എത്തുന്ന പുതിയ ചിത്രമാണ് മര്‍ദാനി. പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി റോയി എന്ന കഥാപാത്രത്തെയാണ് റാണി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

2014 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘മര്‍ദാനി’യുടെ രണ്ടാം ഭാഗമാണിത്.പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മര്‍ദാനിയുടെ ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഗോപി പുത്രന്‍ ആണ് രണ്ടാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റാണിയുടെ വിവാഹ ശേഷം റിലീസായ ‘മര്‍ദാനി’ വേറിട്ട അവതരണവും റാണിയുടെ മാസ് പ്രകടനവുമൊക്കെ ചേര്‍ന്നപ്പോള്‍ വന്‍ വിജയമായിരുന്നു.

Top