റാണി മുഖര്‍ജിക്ക് ദുബായ് പൊലീസിന്റെ ഊഷ്മളമായ വരവേല്‍പ്പ്; വൈറലായി ചിത്രങ്ങള്‍

ബോളിവുഡ് താരം റാണി മുഖര്‍ജി ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന ‘മര്‍ദാനി – 2’ ന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബായിലെത്തിയതായിരുന്നു റാണി മുഖര്‍ജി.

ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് താരത്തിന് നല്‍കിയത്. ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനും താരം സന്ദര്‍ശിച്ചു. ദുബായ് പൊലീസിന്റെ ആഢംബര കാറിലാണ് ഉദ്യോഗസ്ഥര്‍ റാണി മുഖര്‍ജിയെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പൊലീസ് സേവനം ലഭ്യമാക്കുന്നതാണ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍. ദേര സിറ്റി സെന്ററില്‍ വനിതാ പൊലീസ് ഉദ്യോഗഥര്‍ക്കായി മര്‍ദാനി – 2ന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Top