ഹിച്കിയിലുടെ ബോളിവുഡിലേയ്ക്ക് വീണ്ടും റാണി മുഖർജി ; ഗാനം പുറത്തെത്തി

RANI-MUKHARJI

ബോളിവുഡിലേയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം റാണി മുഖർജി തിരികെ എത്തുന്ന ചിത്രമാണ്‘ഹിച്കി’. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

ജയ്ദേപ് സാഹ്നി രചന നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജാസ്ലീൻ റോയലാണ്. ഹർഷ്ദീപ് കൗറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി സിനിമയിൽ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്. ചിത്രം മാർച്ച് 23ന് പ്രദർശനത്തിനെത്തും.

Top