മലയാള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. രംഗീല എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ ആവേശത്തോടു കൂടിയാണ് മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് സണ്ണി ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനു ശേഷം ബാക്ക്വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല.

സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Top