റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Range Rover Evoque

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഇവോഖിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌പെഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ മോഡലിന്റെ എസ്ഇ അടിസ്ഥാനപ്പെടുത്തിയാണ് റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ വരുന്നത്.

ആകര്‍ഷകമായ ബോഡി സ്‌റ്റൈല്‍ കിറ്റ്, ബോഡി കളേര്‍ഡ് ലോവര്‍ ബോഡി ക്ലാഡിംഗ്, ഗ്രാഫൈറ്റ് അറ്റ്‌ലസ് ഗ്രില്‍, ഫെന്‍ഡര്‍ വെന്റ്, ടെയില്‍ഗേറ്റ് ബാഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ സവിശേഷകള്‍. ഇതിന് പുറമെ ഗ്ലോസ് ബ്ലാക് ഫിനിഷിലുള്ള 18 ഇഞ്ച് അലോയ് വീലുകളും, കര്‍പാത്തിയന്‍ ഗ്രെയ് കോണ്‍ട്രാസ്റ്റ് റൂഫും, മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങളും സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷകളില്‍ ഉള്‍പ്പെടുന്നു.

2.0 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ പവര്‍ഹൗസ്. 117 bhp കരുത്തും 430 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.

ഒമ്പത് സെക്കന്‍ഡുകളാണ് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌പെഷ്യല്‍ എഡിഷന് വേണ്ടത് . മണിക്കൂറില്‍ 195 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത.

Top