രണ്ടില ചിഹ്നം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വിധി ഇന്ന് ?

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വിധി ഇന്ന് ഉണ്ടായേക്കാം.

നേരത്തെ ജനുവരി 20 വരെ രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു.ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി എടുത്തിരുന്നത്. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

ജോസ് കെ മാണി പക്ഷവും പിജെ ജോസഫ് പക്ഷവും രണ്ടില ചിഹ്നത്തിനായി അവകാശ വാദം ഉന്നയിച്ചതോടെയാണ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്കെത്തിയത്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് നിയമസാധുത ഇല്ലാത്തതിനാല്‍ ചിഹ്നം അവര്‍ക്ക് നല്‍കരുതെന്ന് ജോസഫ് പക്ഷം വാദിച്ചു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വമുണ്ടായത്.

Top