രണ്ടില നല്‍കേണ്ടത് ആര്‍ക്കെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: പി.ജെ ജോസഫ് പാലായിലെ ഉപതെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ജോസ് കെ മാണി. ചിഹ്നം ആര്‍ക്ക് നല്‍കണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

പാലാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് മത്സരിക്കാനാവില്ലെന്നായിരുന്നു ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.

കേരള കോണ്‍ഗ്രസിലെ നിലവിലെ സംഭവവികാസങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സമവായത്തിന് തയാറാണ്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Top