കൊവാക്‌സിന് എന്തിനാണ് ഇത്രയും വില?; കേന്ദ്രത്തിനെതിരെ സുര്‍ജെവാല

ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് എങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. ട്രയല്‍ റണ്‍ പൂര്‍ത്തിയാകാത്ത കൊവാക്‌സിന് എന്തിനാണ് കൊവിഷീല്‍ഡിനെക്കാള്‍ പണം മുടക്കുന്നത് എന്നും സുര്‍ജെവാല ചോദിച്ചു.

കൊവിഷീല്‍ഡിന് നിര്‍മ്മാണ ചെലവ് 158 രൂപയാണ്. അങ്ങനെ എങ്കില്‍ എന്ത് കൊണ്ടാണ് 200 രൂപയ്ക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്. മരുന്ന് വികസിപ്പിച്ച എസ്ട്രസേനക്ക് മരുന്ന് ലാഭം ഇല്ലാതെ വില്‍ക്കും എന്ന് പറയുമ്പോള്‍, കൊവാക്‌സിന്‍ നിര്‍മ്മിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മരുന്ന് പൊതു വിപണിയില്‍ 500 ശതമാനം ലാഭത്തിനാണ് വില്‍ക്കുന്നത്. വാക്‌സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകാന്‍ പ്രധാന മന്ത്രിയെ പോലുള്ള ഒരു നേതാവ് വാക്‌സീന്‍ സ്വീകരിക്കുന്നത് ഉപകരിക്കും. ഇതില്‍ കോണ്‍ഗ്രസ് ഇടപെടില്ല. അതിന് തയാറാവേണ്ടത് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമാണെന്നും സുര്‍ജെവാല പറഞ്ഞു.

Top