ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. താരം തന്നെയാണ് പരിക്ക് പറ്റിയ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന രാധേ എന്ന ചിത്രത്തിനിടെയാണ് ഹൂഡയ്ക്ക് പരിക്ക് പറ്റിയത്.

‘നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെല്‍ഫി. രാധെയുടെ ഷൂട്ടിംഗ് സെറ്റിനിടെയുണ്ടായ അപകടത്തില്‍ തെന്നിയ മുട്ട് പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ പരിശ്രമിക്കുന്നു’- രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. സല്‍മാന്‍ ഖാന് പുറമെ ദിഷ പഠാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം മെയ് 22ന് തിയറ്ററുകളില്‍ എത്തുന്നതാണ്.

Top