രണ്ടാമൂഴത്തിന്റെ സെറ്റ് മ്യൂസിയമാക്കാന്‍ ഒരുങ്ങി അണിയറപ്രവര്‍ത്തകര്‍

ലയാള സിനിമയുടെ അന്തസ് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് രണ്ടാമൂഴം.

എം.ടിയുടെ രണ്ടാമൂഴം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് ഭീമന്റെ വേഷത്തിലെത്തുന്നത്. ഈ ചിത്രം 1000 കോടി ബഡ്ജറ്റിലാണ് നിര്‍മിക്കുന്നത്.

ഇതിഹാസ സിനിമയ്ക്ക് സെറ്റ് നിര്‍മ്മിക്കാന്‍ 150 ഏക്കറോളം സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി. പാലക്കാടുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.

സിനിമയ്ക്കായി നിര്‍മിക്കുന്ന പടുകൂറ്റന്‍ സെറ്റ് മ്യൂസിയം മാറ്റി ചിത്രത്തില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശനത്തിന് വയ്ക്കും.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്റെ കലാ സംവിധായകന്‍.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Top