ഡല്‍ഹിയില്‍ റാഞ്ചി – രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാഞ്ചി-രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. അപകടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ട്രെയിനിന്റെ എഞ്ചിനും പവര്‍കാറുമാണ് പാളം തെറ്റിയത്. ഡല്‍ഹിയിലെ ശിവാജി പാലത്തില്‍ വച്ചായിരുന്നു അപകടം.

ഇന്നത്തെ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്.

പുലര്‍ച്ചെ ഉത്തര്‍പ്രദേശില്‍ ഹൗറ-ജബല്‍പൂര്‍-ശക്തികൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റിയിരുന്നു.

Top