ലാഭം വിഹിതം നല്‍കുന്നതിലെ തര്‍ക്കം; രണ്‍ബീര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ ഒടിടിയിലെത്താന്‍ വൈകും

ണ്‍ബീര്‍ കപൂര്‍ നായകനായി ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘അനിമല്‍’.രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ‘അനിമല്‍’ ഒടിടിയില്‍ ഉടന്‍ എത്തില്ല എന്നാണ് പുറത്ത് വരുന്ന റപ്പോര്‍ട്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ജനുവരി 26-ന് സ്ട്രീമിങ് ആരംഭിക്കാനിരുന്ന ചിത്രം വൈകിയായിരുക്കുമെത്തുക. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന നിയമപരമായ തര്‍ക്കമാണ് സ്ട്രീമിങ് വൈകാന്‍ കാരണം. സിനിമയുടെ ബൗദ്ധിക സ്വത്തവകാശത്തില്‍ ടി-സീരീസ് വിഹിതം നല്‍കിയില്ലെന്നാരോപിച്ച് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

സിനിമയില്‍ 35 % ലാഭവിഹിതവും 35 ശതമാനം ബൗദ്ധിക സ്വത്തവകാശത്തിന് അര്‍ഹതയുമുള്ള ചിത്രം നിര്‍മ്മിക്കാന്‍ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് കരാറില്‍ ഒപ്പിട്ടത് എന്ന് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ടി-സീരീസുമായി ഒപ്പുവെച്ച 2019-ലെ കരാറില്‍ വിവിധ വ്യവസ്ഥകളുടെ ലംഘനം നടന്നിട്ടുണ്ടെന്നും അതിനാല്‍ അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യരുതെന്നാണ് സിനി 1-ന്റെ അഭ്യര്‍ത്ഥന.

സിനിമയുടെ നിര്‍മ്മാണത്തിനും ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിനും റിലീസ് ചെയ്യുന്നതിനുമുള്ള ചിലവുകള്‍ ടി-സീരീസ് നടത്തിയെന്നും അതിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താതെ ബോക്സ് ഓഫീസ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച ലാഭം പങ്കിടല്‍ കരാര്‍ ഉണ്ടായിട്ടും അവര്‍ക്ക് പണം നല്‍കിയില്ലെന്നുമാണ് സിനി 1 സ്റ്റുഡിയോയുടെ ആരോപണം. സീനിയര്‍ അഡ്വക്കേറ്റ് സന്ദീപ് സേഥിയാണ് സിനി 1ന് വേണ്ടി ഹാജരായത്.

Top