രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരായേക്കും

ണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിനാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസാകുന്നത്. ഇതിനുശേഷം അധികം വൈകാതെ തന്നെ രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്‍ബീറും ആലിയയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. നിരവധി ചടങ്ങുകളില്‍ ഇവര്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

താരങ്ങളുടെ കുടുംബാംഗങ്ങള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിവാഹതിയ്യതി അടുത്തു തന്നെ പ്രഖ്യാപിക്കും.

Top