രണ്‍ബീര്‍ കപൂറും സന്ദീപ് റെഡ്ഡി വംഗയും ഒന്നിക്കുന്ന ‘അനിമല്‍’; ടീസര്‍ ശ്രദ്ധ നേടുന്നു

ണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ശ്രദ്ധ നേടുന്നു. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്സ് അധ്യാപകനിൽ നിന്നും ക്രൂരനായ ഗ്യാങ്സ്റ്റായി എത്തുന്ന രണ്‍ബീറിനെ സിനിമയിൽ കാണാം.

ചിത്രത്തിൽ രശ്‍മിക മന്ദാന നായികയാകുന്നു. രൺബീറിന്റെ അച്ഛനായി അനില്‍ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ.

‘അര്‍ജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘അനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്.

ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബർ ഒന്നിനാണ് റിലീസ്.

Top