റൊമാന്റിക് കോമഡിയുമായി രണ്‍ബിറും ശ്രദ്ധയും; ട്രെയിലര്‍ എത്തി

ണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘തൂ ഝൂടി മേം മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘തൂ ഝൂടി മേം മക്കാര്‍’. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേം മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിടുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലവ് രഞ്‍ജൻ രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2023ലെ ഹോളി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് എട്ടിനാകും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്‍ബിര്‍ കപൂര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ’യായിരുന്നു. അയൻ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകൻ. നായിക ആലിയ ഭട്ട് ആയിരുന്നു ചിത്രത്തിലെ നായിക

Top