ranbir and katrina new film fudhu

ബോളിവുഡിന്റെ പ്രിയ പ്രണയജോഡികളായിരുന്ന രണ്‍ബീറും കത്രീന കൈഫും ‘ഫുദു’വില്‍ വീണ്ടുമൊന്നിക്കുന്നു. സുനില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘ഫുദു’വിലെ ഗാനരംഗത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

രണ്‍ബീറിന്റെയും കത്രീനയുടെയും പ്രണയരസതന്ത്രം ഇതിലും കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരുടെ ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.

ജഗ്ഗാ ജസൂസ് എന്ന ചിത്രമാണ് ഈ മുന്‍ പ്രണയജോടികളുടേതായി തൊട്ടടുത്ത് എത്തുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണിയും എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2017 ല്‍ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.

Top