ഇത് രണ്‍ബീര്‍ കപൂര്‍ അല്ലെ ? ; ഷെയ്ന്‍ നീഗത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ പ്രതികരണം

ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിന്‍ നിഗം. കുമ്പളങ്ങി നൈറ്റ്സിനും ഇഷ്‌ക്കിനും ശേഷം ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഷെയ്നിനെ കണ്ട് താരത്തിന് രണ്‍ബീര്‍ കപൂറിന്റെ ഛായയുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഷൈന്‍ തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നവാഗതനായ ജീവന്‍ ജോജോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

Top