റണ്‍ബീറും ആലിയ ബട്ടും ഒന്നിക്കുന്ന ചിത്രം; ബ്രഹ്മാസ്ത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

ണ്‍ബീര്‍ കപൂറിന്റെ നായികയായി അലിയ ഭട്ട് എത്തുന്ന ബ്രഹ്മാസ്ത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ബോളിവുഡിലെ പ്രണയജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്രം. പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി ദിവസമായ ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. കുംഭമേള നടക്കുന്ന ഗംഗ നദിക്ക് മുകളില്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ടൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍,നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂന്നുഭാഗങ്ങള്‍ ഉളള ചിത്രത്തിന്റെ ആദ്യഭാഗം 2019 ക്രിസ്തുമസിന് റിലീസ് ചെയ്യും. അയാന്‍ മുഖര്‍ജിയുടെ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ്.

Top