അവധി ആഘോഷിച്ച് രണ്‍ബീറും ആലിയയും; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരങ്ങള്‍ ഇപ്പോള്‍ അവധിയാഘോഷത്തിന്റെ തിരക്കിലാണ്. സിനിമ തിരക്കുകള്‍ക്ക് ചെറിയ ഇടവേള എടുത്ത് താരങ്ങള്‍ അവധി ആഘോഷിക്കുകയാണ്. ഇപ്പോഴിതാ കെനിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

കെനിയയിലെ മറ റിസര്‍വില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. ആലിയയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മേക്കപ്പില്ലാതെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.

ആരാധകര്‍ മാത്രമല്ല ബോളിവുഡ് താരങ്ങളും ആലിയയുടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. വൈഫൈ എവിടെയാണ് കുറവ് എന്ന് അന്വേഷിച്ചു നടക്കുകയാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്‍ബീറിനോടൊപ്പമുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്.

Top