പൃഥ്വിരാജ് ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് വീഡിയോ ഗാനം കാണാം

ranam-film

പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മല്‍ സഹദേവ് ഒരുക്കുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് വീഡിയോ ഗാനമെത്തി. ‘ഇനിയെന്ന് കാണും ഞാന്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ശ്രാവണ്‍, ജേക്ക്‌സ് ബിജോയ്, നേഹ.എസ്.നായര്‍ തുടങ്ങിയവരാണ്. ജേക്ക്‌സ് ബിജോയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനൈറ്റിയാണ്.

Top