പ്രിഥ്വിരാജ് ചിത്രം രണവും ടൊവിനോ ചിത്രം തീവണ്ടിയും വിഷുവിന് തിയറ്ററുകളിലെത്തില്ല

ranam-and-theevandi

പ്രിഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണം വിഷുവിന് തിയറ്ററുകളിലെത്തില്ല. പുതിയ റിലീസ് തീയതി അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ റിലീസും മാറ്റിവെച്ചു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. വിഷുവിന് മറ്റ് മൂന്നു റിലീസുകള്‍ കൂടിയുള്ളതിനാല്‍ മികച്ച റിലീസ് സാധ്യമാകാത്തതിനാലാണ് ഈ ചിത്രങ്ങളുടെ റിലീസ് നീട്ടിയതെന്നാണ് സൂചന.

Top